ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: മിനിയപോളിസിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ സിഎൻഎൻ വാർത്താസംഘത്തെ അറസ്റ്റ് ചെയ്തു

അമേരിക്കയിലെ മിനിയപോളിസിൽ പ്രക്ഷോഭ വാർത്തകൾ റിപ്പോർട്ടുചെയ്യുകയായിരുന്ന സിഎൻഎൻ വാർത്താസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിഎൻഎൻ പ്രതിനിധിയായ ഒമർ ജിമെനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭസ്ഥലത്തുനിന്ന് തത്സമയ റിപ്പോർട്ടിംഗിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാൻ പൊലീസ് തയ്യാറായില്ല.
ജിമെനസിന് ഒപ്പമുണ്ടായിരുന്ന ക്യാമറ പേഴ്സൺ, പ്രൊഡ്യൂസർ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമറയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതും കൈവിലങ്ങ് അണിയിക്കുന്നതും സി.എൻ.എൻ ചാനൽ തത്സമയം സംപ്രേഷണം ചെയ്തു.
കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയപോളിസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. നിരവധി പേരാണ് ജോർജിന് നീതി തേടി രംഗത്തെത്തിയത്. മിനിയപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാൻ തീയിട്ടു. പലരും അക്രമാസക്തരായി. ഒരാൾ വെടിയേറ്റു മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ വീല്‍ചെയറില്‍ സഞ്ചരിച്ചിരുന്ന വയോധികയുമുണ്ട്.
Minnesota police arrest CNN reporter and camera crew as they report from protests in Minneapolis https://t.co/oZdqBti776 pic.twitter.com/3QbeTjD5ed
— CNN (@CNN) May 29, 2020
Read Also:ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നു; പൊലീസ് സ്റ്റേഷന് തീയിട്ട് പ്രതിഷേധക്കാർ
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Story highlights-Minnesota police arrest CNN team on live television
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here