Advertisement

കേരളത്തിൽ ജൂൺ ഒന്ന് മുതൽ മൺസൂൺ മഴ

May 29, 2020
Google News 1 minute Read
kerala monsoon

കേരളത്തിൽ ജൂൺ ഒന്ന് മുതൽ മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉഷ്ണതരംഗം രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ സാധാരണനിലയിലേക്ക് മാറിയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ അറിയിച്ചു.

സമയക്രമം മാറി വരാറുള്ള മൺസൂൺ കാലാവസ്ഥ ഇത്തവണ ജൂൺ ഒന്നിന് തന്നെ കേരളത്തിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണത്തിൻ്റെ പ്രവചനം. മെയ് 31-നും ജൂണ്‍ 4-നും ഇടയില്‍ അറേബ്യന്‍ കടലില്‍ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ മണ്‍സൂണ്‍ കാറ്റിന് മുന്നേറാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്.

Read Also:കാലവർഷത്തെ തുടർന്ന് സംസ്ഥാനത്ത് ഇക്കുറി കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസങ്ങളിൽ ഉഷ്ണതരംഗം രേഖപ്പെടുത്തിയ 8 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ സാധാരണ നിലയിലേക്ക് മാറിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 44 ഡിഗ്രി വരെയാണ് ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇപ്പോഴത്തെ താപനില. രാജസ്ഥാൻ, ഡൽഹി, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതുപോലെ ഇന്നലെ മുതൽ മഴ ലഭിച്ചു തുടങ്ങി.

Story highlights-Monsoon from June 1 in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here