ഒടുവിൽ പങ്കെടുത്തത് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ

അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ എം പി വീരേന്ദ്രകുമാർ അവസാനമായി പങ്കെടുത്തത്
കൊവിഡ് അവലോകനത്തിനായി മുഖ്യമന്ത്രി വിളിച്ച സർവ കക്ഷിയോഗത്തിൽ. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്ദേഹം യോഗത്തിൽ പങ്കെടുത്തതും അഭിപ്രായങ്ങൾ അറിയിച്ചതും.
കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അവഗണിക്കാനാകാത്ത വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാർ. രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും എന്ന നിലയിൽ കൂടിയാണ് വിരേന്ദ്രകുമാർ ശ്രദ്ധനേടിയിരുന്നത്. രാഷ്ട്രീയ, സാസ്‌കാരിക രംഗത്തെ വേറിട്ട മുഖവും ശബ്ദവുമായിരുന്ന വീരേന്ദ്രകുമാർ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനും പ്രാധാന്യം നൽകിയിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോടുവച്ചാണ് വീരേന്ദ്രകുമാർ മരണപ്പെട്ടത്. ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ വൈകീട്ട് നടക്കും. വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ രംഗത്തെത്തി.
Story highlights- m p veerendra kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here