ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം

north indian states felt tremors 

ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. രാത്രി 09.08നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 തീവത്ര രേഖപ്പെടുത്തി.

ഡൽഹി, ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ നോയിഡ എന്നിവിടങ്ങളിൽ ഭൂമികുലുങ്ങി. എന്നാൽ, നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഹരിയാനയിലെ റോത്തക്കിന് പതിനാറ് കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

രണ്ട് മാസത്തിനിടെയിലെ അഞ്ചാമത്തെ ഭൂചലനമാണ് ഡൽഹിയിലുണ്ടായത്.

 

Story Highlights-  north indian states felt tremors , earthquake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top