ഉത്ര വധക്കേസ്; വാവ സുരേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു

ഉത്ര വധക്കേസിൽ വാവ സുരേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഉത്രയുടേത് കൊലപാതകം തന്നെയെന്ന് വാവാ സുരേഷ് മൊഴി നൽകി. പാമ്പിനെ കൈകാര്യം ചെയ്യാൻ വിദഗ്ധനാണ് പ്രതി സൂരജെന്ന് വാവ സുരേഷ് പറഞ്ഞു. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു മൊഴിയെടുപ്പ് നടന്നത്.
ഉത്ര കൊലപാതക കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചിരുന്നു. ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫഓരൻസിക് വിദഗ്ധർ, ഡോക്ടർമാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
Read Also : ഉത്ര കൊലപാതകം: വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു
എന്നാൽ തന്നെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വിചാരണ സമയത്ത് സംശയമുണ്ടെങ്കിൽ വിളിക്കുമെന്നും അപ്പോൾ ഹാജരാകുമെന്ന് വാവ സുരേഷ് എൻകൗണ്ടറിൽ പറഞ്ഞു.
Story Highlights- police recorded statement from vava suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here