ഉത്ര കൊലപാതകം: വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു

ഉത്ര കൊലപാതക കേസിൽ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു. ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫഓരൻസിക് വിദഗ്ധർ, ഡോക്ടർമാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
വാവ സുരേഷിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കാനുള്ള നീക്കം അവസാനിപ്പിക്കുകയാണ് പൊലീസ്. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് വാവ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെ പൊലീസ് വിളിക്കുമെന്നും മൊഴി നൽകണമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാൽ പുതിയ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും വാവ സുരേഷ് പറഞ്ഞു.
അധികൃതരുടെ തീരുമാനത്തോട് യോജിക്കുന്നതായി വാവ സുരേഷ് പറഞ്ഞു. തന്നെ പോലൊരു വ്യക്തിയുടെ മൊഴിയെക്കാളും വിദഗ്ധരുടെ മൊഴി കേസിൽ നിർണായകമാണെന്നും കേസിനെ ബലപ്പെടുത്തുമെന്നും വാവ സുരേഷ് ‘ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ’ എന്ന പരിപാടിയിൽ പ്രതികരിച്ചു.
Story Highlights – Uthra Murder, vava suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here