വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി

എം. പി വീരേന്ദ്രകുമാർ എംപിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.
എഴുത്തുകാരനും മാതൃഭൂമി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
I’m sorry to hear about the passing of author & Managing Director of the Mathrubhumi Group, M P Veerendra Kumar Ji. My condolences to his family, colleagues & friends in this time of grief.
— Rahul Gandhi (@RahulGandhi) May 29, 2020
Read Also:വീരേന്ദ്രകുമാർ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി: ഉമ്മൻ ചാണ്ടി
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വയനാട് കല്‍പറ്റയിൽ നടക്കും. നിരവധി പ്രമുഖർ വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തി.
Story highlights-rahul gandhi condoles death of m p veerendra kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here