പാലക്കാട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു

പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു. ഇന്നലെ രാത്രി ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ച് കയറിയ ആളാണ് കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി.എം ജോണിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് യുവാവ് ആതുരാശ്രമം ഹോസ്റ്റൽ വളപ്പിലെത്തിയത്. ഹോസ്റ്റലിൻ്റെ മുൻഭാഗത്തുണ്ടായിരുന്ന 71 വയസുള്ള സെക്യൂരിറ്റി ജോൺ ഇയാളെ തടയുകയായിരുന്നു. വാക്കുതർക്കത്തിനെടുവിൽ അതിക്രമിച്ച് ഹോസ്റ്റലിൽ എത്തിയ ആൾ കമ്പിവടികൊണ്ട് ജോണിൻ്റെ തലക്ക് അടിച്ചു. അടിയേറ്റ ജോൺ നിലത്ത് വീണു. നിലത്ത് വീണ് കിടന്നതിന് ശേഷവും ജോണിനെ ഇയാൾ കമ്പി വടികൊണ്ട് അടിച്ചു.
Read Also:കൊവിഡ്: പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
ജോണിനെ പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തി. വിരലടയാള വിദഗ്ധരും, ഫോറൻസിക് ഉദ്യോഗസ്ഥരുമെല്ലാം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രാത്രിയിൽ യുവാവ് എന്തിനാണ് വനിത ഹോസ്റ്റലിൽ എത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Story highlights-security staff murdered in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here