ഗൾഫിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ഗൾഫിൽ രണ്ട് മലയാളികൾ കൂടി ഇന്ന് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ദുബായിലും കുവൈത്തിലുമായാണ് ഒാരോ ആളുകൾ മരിച്ചത്. പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് മരിച്ചവർ.

Read Also: തൃശൂരിൽ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരണം

പത്തനംതിട്ട റാന്നി സ്വദേശിയായ തോമസ് തച്ചിനാലിൽ (53) ആണ് ഒരാൾ. ദുബായിൽ വച്ചാണ് ഇദ്ദേഹം മരിച്ചത്. കോഴിക്കോട്ടുകാരനായ കുഞ്ഞിപ്പറമ്പത്ത് അജയൻ പത്മനാഭൻ (48) കുവൈത്തിൽ വച്ച് മരിച്ചു. വടകര ലോകനാർകാവ് സ്വദേശിയാണ്. മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സലൂൺ ജീവനക്കാരനായിരുന്നു അജയൻ. ഭാര്യ- സന്ധ്യ, രണ്ട് ആൺമക്കളുണ്ട്.

 

coronavirus, gulf death, malayalis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top