നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരം ജൂൺ 15ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ജൂൺ 15ന് ആരംഭിക്കും.ഇരയയായ നടിയെ ആദ്യം വിസ്തരിക്കും. ദിലീപിന്റെ അഭിഭാഷകനാണ് നടിയെ വിസ്തരിക്കുക.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് നിലച്ചുപോയ വിചാരണാ നടപടികളാണ് പുനഃരാരംഭിക്കുന്നത്. ജൂൺ 15ന് സാക്ഷി വിസ്താരം ആരംഭിക്കാൻ കോടതി അനുമതി നൽകി. കേസിൽ ഇരയായ നടിയെ ആദ്യം വിസ്തരിക്കും. ദിലീപിന്റെ അഭിഭാഷകനാണ് നടിയെ വിസ്തരിക്കുക. ലോക്ക് ഡൗണിൽ കുടുങ്ങി കർണാടകയിലായിരുന്ന നടി നാട്ടിലെത്തിയിട്ടുണ്ട്. 14 ദിവസം നിരീക്ഷണ കാലാവധി തീരുന്ന മുറയ്ക്ക് കോടതിയിൽ നേരിട്ട് ഹാജരാകും. നേരത്തെ മറ്റ് പ്രതികളുടെ അഭിഭാഷകർ നടിയെ വിസ്തരിച്ചെങ്കിലും ദിലീപിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. പ്രോസിക്യൂഷന്റെ കൈവശമുള്ള ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി റിപ്പോർട്ട് കൈമാറാനായിരുന്നു ഇത്.
Read Also:ഉത്ര വധക്കേസ്; വാവ സുരേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു
അതേസമയം, നടിയുടെ ക്രോസ് വിസ്താരം പൂർണമാകുന്ന മുറയ്ക്ക് മറ്റ് സാക്ഷികളെയും പ്രതിഭാഗം വിസ്തരിക്കും. ആദ്യ ഘട്ടത്തിൽ 136 സാക്ഷികളെയും രണ്ടാം ഘട്ടത്തിൽ 119 സാക്ഷികളെയും വിസ്തരിക്കാനായിരുന്നു പദ്ധതി. എന്നാൽ, മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിചാരണ നിലയ്ക്കുകയായിരുന്നു.
Story highlights-Case against assaulting actress The hearing will begin on June 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here