പൈലറ്റിന് കൊവിഡ്; എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു

air india flight

പൈലറ്റിന് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി-മോസ്കോ എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാനാണ് വിമാനം പുറപ്പെട്ടത്.

Read Also:ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി

പൈലറ്റിനും ജീവനക്കാർക്കും അടക്കം എല്ലാ പരിശോധനയും പൂർത്തിയാക്കിയിരുന്നു. വിമാനം ഉസ്‌ബെക്കിസ്ഥാൻ വ്യോമപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് പൈലറ്റിന്റെ ഫലം പരിശോധിച്ചതിൽ അബദ്ധം പറ്റിയതായി ഡൽഹി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് കണ്ടെത്തിയത്. ഉടൻ വിമാനത്തെ തിരികെ വിളിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരികെയെത്തിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Story highlights-Delhi-Moscow AI flight returns after pilot found COVID-19 positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top