ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി

oman

ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. 76 വയസുകാരനായ സ്വദേശിയാണ് ഇന്ന് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 43 വയസുകാരനായ പ്രവാസി മരണപ്പെട്ടിരുന്നു. മരണപ്പെട്ടവരില്‍ രണ്ട് മലയാളികളടക്കം 25 പേര്‍ പ്രവാസികളാണ്. 17 സ്വദേശികളാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Read Also:കൊവിഡ് 19; കൊല്ലം ജില്ലയിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇന്ന് 603 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആകെ 10,423 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,396 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,985 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 31 പേരുടെ നില ഗുരുതരമാണ്.

Story highlights-covid19 Death toll rises to 42 in Oman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top