കോഴിക്കോട് തൂണേരി സ്വദേശിയുടെ സമ്പർക്കപട്ടികയിൽ പൊലീസുകാരനും

corona virus

കോഴിക്കോട് തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ പൊലീസുകാരനും. എടച്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ‍തൂണേരി സ്വദേശിയുമായി ഇടപഴകിയത്. ഇതേ തുടർന്ന് ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍ ആയി.

Read Also:കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെ​ഗറ്റീവ്

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 86 പേരാണ് അഞ്ചുപഞ്ചായത്തുകളിലായി ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ കണ്ടെത്തിയത്. മൊത്ത മത്സ്യവ്യാപാരിയായ ഇയാള്‍ക്ക് രോഗം ലഭിച്ചത് ധര്‍മടത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ 40,45,46 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടങ്ങളിലെ എല്ലാ ചില്ലറ മത്സ്യവ്യാപാരികളും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് കളക്ടർ നിർദേശിച്ചു.

Story highlights-police officer include in contact list of thooneri native man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top