കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെ​ഗറ്റീവ്

covid 19

കോഴിക്കോട് അഴിയൂരിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെ വൈകിട്ട് തലശേരി സഹകരണ ആശുപത്രിയിൽവച്ചാണ് 62 കാരൻ മരിച്ചത്.

ഷാർജയിൽ നിന്ന് ഭാര്യക്കൊപ്പം ഈ മാസം 17നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു. ആദ്യം മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു.

Read Also:കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതുതായി 536 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊവിഡ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ ആദ്യം ആശുപത്രിയിൽ അറിയിച്ചിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണം സംഭവിച്ചതോടെ സ്രവ പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Story highlights-kozhikode native man who was under covid observation dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top