കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാനുള്ള ടിക്കറ്റ് തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രസർക്കാർ

കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാനുള്ള ടിക്കറ്റ് തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രസർക്കാർ. ടിക്കറ്റ് തുക അടയ്ക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രം വ്യാഴാഴ്ച സുപ്രിം കോടതിയിലറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രം നയം വ്യക്തമാക്കിയത്.
കുടിയേറ്റ തൊഴിലാളികളുടെ യാത്രാ നിരക്കിൽ 85 ശതമാനം കേന്ദ്രവും ബാക്കി 15 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്നായിരുന്നു മുമ്പ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. മാത്രമല്ല, 85 ശതമാനം യാത്രാക്കൂലി കേന്ദ്ര സർക്കാർ വഹിക്കുന്നുവെന്ന് ബിജെപി വക്താവ് സാംബിത് പത്ര അവകാശവാദം ഉന്നയിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സുപ്രിംകോടതി പൊതുതാൽപര്യ ഹർജി സ്വീകരിച്ചതോടെയാണ് കേന്ദ്രസർക്കാർ യാത്രാ ചെലവ് സംബന്ധിച്ച് വിശദീകരണം നൽകിയത്.
Read Also:ശ്രമിക് ട്രെയിൻ യാത്രക്കിടെ ഇതുവരെ മരിച്ചത് 80 ഓളം കുടിയേറ്റ തൊഴിലാളികളെന്ന് റെയിൽവേ സുരക്ഷാസേന
ശ്രമിക് ട്രെയിനുകളുടെ നിരക്കുകൾ ഒന്നുകിൽ തീവണ്ടി തരപ്പെടുത്തുന്ന സംസ്ഥാനമോ തൊഴിലാളികളെ സ്വീകരിക്കുന്ന സംസ്ഥാനമോ ആണ് നൽകുന്നത് എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചത്.
കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് ബെഞ്ച് ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ അതത് സംസ്ഥാനങ്ങൾ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മേത്ത പറഞ്ഞു.
Story highlights-The cost of the ticket to repatriate, migrant workers ,state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here