പത്തനംതിട്ടയിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ വീടിന് നേരെ കല്ലേറ്

പത്തനംതിട്ട റാന്നിയിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ വീടിന് നേരെ ആക്രമണം. റാന്നി അങ്ങാടി സ്വദേശി ജോസഫിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രിയിൽ കല്ലേറ് ഉണ്ടായത്. ഇന്നലെ വൈകിട്ട് മധ്യപ്രദേശിൽ നിന്നെത്തിയത് മുതൽ ജോസഫും കുടുംബവും ഹോം ക്വാറന്റീനിലാണ്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ ചികിത്സയ്ക്ക് പോയ ജോസഫും കുടുംബവും ഇന്നലെ രാത്രിയോട് കൂടിയാണ് തിരികെ നാട്ടിലെത്തിയത്. തിരിച്ചെത്തിയത് മുതൽ വീട്ടിൽ ഇവർ നിരീക്ഷണത്തിലാണ്. ഈ വീടിന് നേരെയാണ് ഇന്നലെ അർദ്ധരാത്രിയോടെ ചിലർ കല്ലേറ് നടത്തിയത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകളും ഓടും തകർന്നിട്ടുണ്ട്. കൂടാതെ ജോസഫിന്റെ ഭാര്യയ്ക്കും കല്ലേറിൽ പരുക്ക് പറ്റിയിട്ടുണ്ട്.
Read Also:പത്തനംതിട്ട എആർ ക്യാമ്പിൽ പൊലീസുകാരന് മർദനം
ജോസഫിന്റെ വീടിന് സമീപത്തുള്ള ഫെബിൻ എന്നയാളും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഇതിന് മുൻപും തനിക്ക് നേരെ ഭീഷണി ഉണ്ടായിട്ടുള്ളതായും ജോസഫ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജോസഫും കുടുംബവും റാന്നി പൊലീസിൽ പരാതി നൽകി.
Story highlights-attack against family in home quarantine, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here