പത്തനംതിട്ട എആർ ക്യാമ്പിൽ പൊലീസുകാരന് മർദനം

പത്തനംതിട്ട എആർ ക്യാമ്പിൽ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടി. ഡ്യൂട്ടിയെ ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിന് കാരണം. മർദനമേറ്റ പൊലീസുകാരൻ പരാതി നൽകി. സംഭവത്തിൽ എസ്പി റിപ്പോർട്ട് തേടി.
Read Also:പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയായ നഴ്‌സും സൈനിക ഉദ്യോഗസ്ഥനും
ഇന്നലെ അർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. എസ്പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മെസ്സിലെ ജീവനക്കാരനായ മധുസൂദനനോട് എഎസ്‌ഐ ജയകുമാർ എസ്പിയുടെ മെസ്സിൽ ഡ്യൂട്ടിക്ക് പോകാൻ നിർദേശിച്ചെങ്കിലും നൈറ്റ് ഡ്യൂട്ടിയായത് കൊണ്ട് അതിന് കഴിയില്ലെന്ന് അറിയിച്ചു. ഇതിന് ശേഷമാണ് മേലുദ്യോഗസ്ഥൻ തന്നെ മർദിച്ചതെന്ന് മധുസൂദനൻ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എസ്പി നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.
Story highlights-pathanamthitta ar camp policemen fight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here