മലപ്പുറത്ത് ഭക്ഷ്യസാധനങ്ങളുടെ മറവിൽ കടത്താൻ ശ്രമിച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടി

drug seized in malappuram

മലപ്പുറം എടക്കരയിൽ ഭക്ഷ്യസാധനങ്ങളുടെ മറവിൽ കടത്താൻ ശ്രമിച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടി. ആനമറി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

നേന്ത്രക്കായ നിറച്ച വാഹനത്തിൽ ജില്ലയിലേക്ക് കടത്തുകയായിരുന്ന പതിനാല് ചാക്ക് ലഹരി വസ്തുക്കളുമായാണ് രണ്ട് പേർ വഴിക്കടവിൽ എക്സൈസ് അധികൃതരുടെ പിടിയിലായത്. പെരിന്തൽമണ്ണ കോഡൂർ വടക്കേമണ്ണ കൊളക്കാടൻ മൊയ്തീൻ, പെരിന്തൽമണ്ണ മുണ്ടക്കോട് പെരുവൻ കുഴിയിൽ അബ്ദു എന്നിവരാണ് പിടിയിലായത്.

Read Also: വയനാട് വൈത്തിരിയിൽ മയക്കുമരുന്ന് പിടികൂടി

ആനമറി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടുകയായിരുന്നു. മൈസൂരുവിൽ നിന്നും മലപ്പുറത്തേക്ക് വന്ന ബൊലേറോ പിക്കപ്പിലാണ് നേന്ത്രക്കായ നിറച്ച വാഹനത്തിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. പതിനാല് ചാക്കുകളിലായി 12000 ചെറു പാക്കറ്റ് ലഹരി വസ്തുക്കൾ വാഹനത്തിൽ നിന്നും കണ്ടെടുത്തു.

വാഹനത്തിലെ ഡ്രൈവർ മൊയ്തീന്റെ പേരിൽ സമാന കേസുകൾ നിലവിലുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ വഴിക്കടവ് പൊലീസിന് കൈമാറി.

Story Highlights: drug seized in malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top