Advertisement

രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്ന്; നീതി ആയോഗ്

May 31, 2020
1 minute Read
india covid update

രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ്. അഞ്ച് മഹാനഗരങ്ങളിൽ നിന്നാണ് 52 ശതമാനം കേസുകൾ. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 21000വും ഗുജറാത്തിൽ മരണം ആയിരവും കടന്നു.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 52 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ മഹാനഗരങ്ങളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്‌തമാക്കി. മുംബൈയിൽ നിന്ന് മാത്രം 20.89 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി 10.61, ചെന്നൈ 8.16, അഹമ്മദാബാദ് 7.08, താനെ 5.06 എന്നിങ്ങനെയാണ് ശതമാനക്കണക്ക്.

Read Also: രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലും മരണ സംഖ്യയിലും റെക്കോർഡ് വർധന

70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്നാണ് വരുന്നത്. പതിനഞ്ച് ജില്ലകളിൽ ആയിരത്തിനും മുകളിലാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. ഈ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഊർജിതമായ പരിശോധനയും തുടർനടപടികളും ഉണ്ടാകണമെന്ന് നീതി ആയോഗ് വ്യക്‌തമാക്കി.

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 938 പോസിറ്റീവ് കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 616 പുതിയ കേസുകൾ. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകൾ 21,184ഉം മരണം 160ഉം ആയി. ഗുജറാത്തിൽ മരണം ആയിരം കടന്നു. ഇതുവരെ 1007 പേർ മരിച്ചു. 24 മണിക്കൂറിനിടെ 412 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 16,356 ആയി. അതേസമയം, 9230 പേർ രോഗമുക്‌തരായി ആശുപത്രി വിട്ടു. ഡൽഹിയിൽ 1163 പേർ കൂടി രോഗികളായതോടെ ആകെ പോസിറ്റീവ് കേസുകൾ 18549 ആയി. ഇതുവരെ 416 പേർ മരിച്ചു.

Story Highlights: india covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top