ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച കേരളത്തിന്റെ തീരുമാനം നാളെ

ലോക്ക് ഡൗണിൽ കൂടുതൽ ഇളവു സംബന്ധിച്ച കേരളത്തിന്റെ തീരുമാനം നാളെ . സംസ്ഥാനന്തര യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിർദേശത്തോട് വിയോജിപ്പെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാനത്തിനകത്ത് നാളെ മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. പുതിയ അധ്യയന വർഷത്തിലെ ഓൺലൈൻ ക്ലാസുകൾക്കും നാളെ തുടക്കമാകും.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിർദേശം അതേപടി നടപ്പാക്കാനിടയില്ല. സംസ്ഥാനാന്തര യാത്രക്ക് പാസ് വേണമെന്ന നിലപാടിൽ കേരളം ഉറച്ചു നിൽക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് നാളെ ട്രെയിനുകൾ ഓടിത്തുടങ്ങും. തിരുവനന്തപുരത്തു നിന്നും കണ്ണൂരിനും കോഴിക്കോടിനുമുള്ള ജനശതാബ്ദി എക്സ്പ്രസുകൾ, തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം – നിസാമുദ്ദീൻ മംഗള, തുരന്തോ എക്സ്പ്രസുകൾ ,തിരുവനന്തപുരം എറണാകുളം എന്നീ ട്രെയിനുകളാണ് നാളെ ഓടുക.
Story highlights-Kerala to decide on lockdown exemption tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here