Advertisement

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേക്ക്

May 31, 2020
Google News 2 minutes Read
Maharashtra covid19 coronavirus

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേക്ക്. പുതുതായി 2487 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 89 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന മുംബൈയില്‍ പുതുതായി 1244 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ ഭാഗിക ഇളവുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് 67,655 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതുവരെ 2,286 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയില്‍ ആശങ്ക ഓരോ നിമിഷവും വര്‍ധിക്കുകയാണ്. 39,686 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1279 ആയി ഉയര്‍ന്നു. താനെയില്‍ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. പൂനെ, റായ്ഗഡ് ,ഔറംഗബാദ്, നാസിക് എന്നിവിടങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. സംസ്ഥാനത്ത് നിലവില്‍ 3,169 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. ഇതില്‍ മുംബൈയില്‍ 684, താനെയില്‍ 177,പൂനെയില്‍ 95 മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ്. ജൂണ്‍ 30 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഈ മേഖലകളില്‍ ഉണ്ടാകും.

അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ ഭാഗികമായി സംസ്ഥാനത്ത് ഇളവുകളാണ് അനുവദിച്ചത്. ജൂണ്‍ 3 മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 15 ശതമാനം ഹാജരോടെയും, സ്വകാര്യസ്ഥാപനങ്ങള്‍ ജൂണ്‍ 8 മുതല്‍ 10 ശതമാനം ഹാജരോടെയും പ്രവര്‍ത്തനമാരംഭിക്കും. മാസ്‌ക്ക്, തെര്‍മ്മല്‍ പരിശോധനാ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതേസമയം,ആരാധനാലയങ്ങള്‍,സലൂണ്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കില്ല.

 

Story Highlights: Maharashtra: The number of covid patients rose to 70,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here