മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

Man killed friend thiruvananthapuram

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തു യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ബാലരാമപുരം കട്ടച്ചൽകുഴി സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്യാമിന്റെ സുഹൃത്ത് സതിക്കായുള്ള അന്വേഷണം ആരംഭിച്ചുവെന്നു പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോഡ്രെവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ശ്യാമും സുഹൃത്ത് സതിയും വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കമുണ്ടാവുകയും സതി ശ്യാമിനെ തലയ്ക്കടിക്കുകയും ചെയ്‌തത്‌‌. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. ഇവർ വീട്ടിലിരുന്നു സ്ഥിരം മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും നാട്ടുകാർ പറയുന്നു.

Read Also: മദ്യലഹരിയിൽ മലപ്പുറത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി

അതേ സമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ സുഹൃത്തിനെക്കുറിച്ചുള്ള നിർണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ശ്യാമിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു അന്വേഷിക്കുമെന്ന് ബാലരാമപുരം പൊലീസ് അറിയിച്ചു.

നേരത്തെ, മലപ്പുറത്തും കോഴിക്കോടും സമാന സംഭവങ്ങൾ നടന്നിരുന്നു. കോട്ടയം ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം.

Read Also: കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

മലപ്പുറം തിരൂരിൽ മദ്യലഹരിയിൽ മകൻ പിതാവിനെയാണ് കൊലപ്പെടുത്തിയത്. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ധീക്കിനെ (27) നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു.

Story Highlights: Man killed friend in thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top