മലപ്പുറത്തും തൃശൂരും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക് വീതം

മലപ്പുറത്തും തൃശൂരും ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ ഒരാൾ കൂടി രോഗമുക്തി നേടുകയും ചെയ്തു.
മലപ്പുറം ജില്ലയിൽ മൂന്നു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി. മെയ് 17 ന് അബുദബിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ ഊരകം സ്വദേശിയായ 39 കാരൻ, മെയ് 27 ന് ദുബായിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ എടയൂർ സ്വദേശിയായ 26 കാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർക്ക് പുറമെ മലപ്പുറം സ്വദേശിയായ ഒരാൾക്ക് പാലക്കാടും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
read also: കൊവിഡ് ലക്ഷണമുള്ള ആളെ സ്രവമെടുത്ത ശേഷം വീട്ടിലേയ്ക്ക് അയച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീഴ്ച
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വെളിയങ്കോട് ഗ്രാമം സ്വദേശിക്ക് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമാവുകയും ചെയ്തു. തൃശൂർ ജില്ലയിൽ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമാനിൽ നിന്ന് 17 ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി, അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ എടത്തിരുത്തി സ്വദേശി, മുംബൈയിൽ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
story highlights- coronavirus, malappuram, thrissur, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here