ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. ലോകാരോഗ്യ സംഘടയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്.
എന്നാൽ, ഇക്കുറി കൊവിഡ് മഹാമാരി ലോകത്തെ പിടിമുറുക്കുന്നതിനിടെയാണ് ഇത്തവണ പുകയില വിരുദ്ധ ദിനം എത്തുന്നതെന്നതും ശ്രദ്ദേയമാണ്. കൊവിഡ് പുകവലിക്കുന്നവരെ വേഗത്തിൽ മരണത്തിലേക്ക് എത്തിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.
കൊവിഡും പുകവലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 35 പഠനങ്ങൾ നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം. കൊവിഡ് പുകവലിക്കാരിൽ മരണ കാരണമാകാനുള്ള സാധ്യതയും രോഗം പെട്ടെന്ന് മൂർച്ഛിക്കാനുള്ള സാധ്യയും കൂടുതലാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തിന് പുകവലി കാരണമാകുന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല. മാത്രമല്ല, ഇതിന് ജനസംഖ്യാടിസ്ഥാനത്തിലുള്ള പഠനം വേണമെന്നാണ് സംഘടനയുടെ പക്ഷം.
അതേസയമം, ഇന്ത്യോനേഷ്യയിൽ നിന്നുള്ള ഗവേഷകർ പങ്കുവയ്ക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മരിച്ച ഭൂരിപക്ഷം കൊവിഡ് രോഗികളുടെയും ശ്വാസകോശം പുകവലി ശീലം മൂലം രോഗാവസ്ഥയിലെത്തിയിരുന്നു എന്നാണ്.
പുകവലി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും എന്ന് വേരുറച്ച വസ്തുതയാണ്. ഓരോ ലക്ഷവും 80 ലക്ഷം മരണങ്ങൾക്കാണ് പുകവലി കാരണമാകുന്നത്. ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങി രോഗങ്ങളെ സമ്മാനിക്കുന്ന ദുശീലമാണ് പുകവലി.
‘പുകവലിയിൽ നിന്നും പുകവലി കമ്പനികളുടെ കൗശലത്തിൽ നിന്നും യുവാക്കളെ സംരക്ഷിക്കുക’ എന്നതാണ് ഇത്തവണ ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.
Story highlight: Today is World Anti-Tobacco Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here