ജി-7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ജൂൺ അവസാന വാരത്തോടെ നടത്താനിരുന്ന ജി-7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി-7 എന്ന നിലയിൽ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാൽ ഞാനിത് മാറ്റിവയ്ക്കുന്നുവെന്നായിരുന്നു ഉച്ചകോടി മാറ്റാനുള്ള തീരുമാനത്തെ പ്രസിഡന്റ് ന്യായീകരിച്ചത്.
ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ഉച്ചകോടിയിലെ ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും ട്രംപ് പറഞ്ഞു. നിലവിലെ ഫോർമാറ്റിലുള്ള ജി-7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. യുഎസ്, ഇറ്റലി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമനി, യുകെ , യൂറോപ്യൻ യൂണിയൻ എന്നിവരടങ്ങുന്നതാണ് നിലവിലെ ജി-7. അതേസമയം ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം താൻ നിരസിച്ചതായി ജർമൻ ചാൻസലർ ആഞ്ജല മെർക്കർ അറിയിച്ചിരുന്നു.
Story highlights-US President Donald Trump has called off the G-7 summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here