ഉത്തരാഖണ്ഡിൽ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്

ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്. മന്ത്രി സത്പാൽ മഹാരാജിന്റെ ഭാര്യ അമൃതാ റാവത്തിനാണ് കൊവിഡ് പോസിറ്റീവായത്. അമൃതയുടെ സ്രവം പരിശോധിച്ചത് ഡെറാഡൂണിലെ ഒരു സ്വകാര്യ ലാബിലാണ്.
ജില്ലാ മജിസ്‌ട്രേറ്റ് ശ്രീവാസ്തവ ഇക്കാര്യം സ്ഥിരീകരിച്ചു. അമൃതയുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നെന്നും അത് പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരം അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also:കൊവിഡ് ലക്ഷണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉത്തരാഖണ്ഡിൽ 749 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 22 കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. അതിൽ 14 എണ്ണം ഡെറാഡൂണിലാണ്. ഹരിദ്വാറിൽ മൂന്ന് കേസും നൈനിറ്റാളിൽ അഞ്ച് കേസും റിപ്പോർട്ട് ചെയ്തു.
Story highlights-uthrakhand minister wife,covid positive