ഓൺലൈൻ പഠനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി; ആർക്കും ക്ലാസുകൾ നഷ്ടമാകില്ലെന്ന് വിക്ടേഴ്‌സ് ചാനൽ സിഇഒ

ഓൺലൈൻ പഠനത്തിനുളള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിക്ടേഴ്‌സ് ചാനൽ സിഇഒ കെ അൻവർ സാദത്ത് ട്വന്റിഫോറിനോട്. ടിവിയോ സംവിധാനങ്ങളോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കും. അത്തരം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാവില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രവേശനോത്സവത്തിന്റെ ആഘോഷലഹരികളില്ലാതെയാണ് നാളെ സംസ്ഥാനത്ത് അധ്യയന വർഷം ആരംഭിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടക്കുക. പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യ ആഴ്ചത്തെ ക്ലാസുകൾ. ഈ ദിവസങ്ങളിലെ ക്ലാസുകൾ വീണ്ടും സംപ്രേഷണം ചെയ്യും.
read also: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും
രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവർക്ക്, ക്ലാസ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ച വിലയിരുത്തിയ ശേഷം വേണ്ടി വന്നാൽ മാറ്റങ്ങളോടെ പദ്ധതി പരിഷ്‌കരിക്കുമെന്നും വിക്ടേഴ്‌സ് ചാനൽ അധികൃതർ വ്യക്തമാക്കി.
Story highlights- online classes, victers channel, anwer sadath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here