ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,73,899 ആയി

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,73,899 ആയി. 62,63,905 പേർക്ക് രോഗം സ്ഥിരീകരിച്ചു. 28,46,713 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ലോകത്ത് കൊവിഡ് മൂലം ഇന്നലെ 3,200 പേരാണ് മരിച്ചത്. 1,07,477 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ ഇന്നലെ 75 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 33,415 ആയി. സ്‌പെയിനിൽ ഇന്നലെ രണ്ട് പേരാണ് മരിച്ചത്. 27,127 ആണ് രാജ്യത്തെ മരണസംഖ്യ. ജർമനിയിൽ മരിച്ചവരുടെ എണ്ണം 8,605 ആണ്. ഫ്രാൻസിൽ ഇന്നലെ 31 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 28,802 ആയി. ബെൽജിയത്തിലെ മരണസംഖ്യ 9,467 ആയപ്പോൾ ഇറാനിൽ മരിച്ചവരുടെ എണ്ണം 7,797 ആണ്. മെക്‌സിക്കോയിൽ ഇന്നലെ 171 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 9,930 ആയി ഉയർന്നു.
നെതർലന്റ്‌സിൽ 5,956ഉം തുർക്കിയിൽ 4,540ഉം പേർ മരിച്ചു. സ്വിറ്റ്‌സർലന്റിലെ മരണസംഖ്യ 1,920 ആയപ്പോൾ സ്വീഡനിലേത് 4,395ഉം അയർലന്റിലേത് 1,652ഉം ആയി. ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി നാല്പത്തെട്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 4,245 ആണ്. പാകിസ്താനിൽ മരണസംഖ്യ 1,483 ആയി. ഇന്തോനേഷ്യ1,613, കാനഡ7,295, ഓസ്ട്രിയ668, ഫിലിപ്പൈൻസ്957, ഡെൻമാർക്ക്574, ജപ്പാൻ891, ഇറാഖ്205, ഇക്വഡോർ3,358 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
Story Highlights- world covid update, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here