Advertisement

ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാതെ വയനാട്ടിലെ 40 ശതമാനത്തിലധികം ആദിവാസി വിദ്യാർത്ഥികൾ

June 1, 2020
1 minute Read
adivasi children wayanad

സംസ്ഥാനത്ത് ഇന്ന് ഓൺലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചെങ്കിലും വയനാട്ടിലെ ആദിവാസി മേഖലകളിൽ നിന്നുളള 40 ശതമാനത്തോളം വരുന്ന കുട്ടികൾ ഇതൊന്നുമറിഞ്ഞിട്ടില്ല. സ്‌കൂളിൽ പോകുന്ന ജില്ലയിലെ ഭൂരിഭാഗം കുട്ടികൾക്കും ടിവി, ഇന്റർനെറ്റ് സൗകര്യങ്ങളില്ല. ബദൽ സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫ് ഡിഡിഇ ഓഫീസ് ഉപരോധിച്ചു.

സംസ്ഥാനത്ത് ആഘോഷമായി ഒന്ന് മുതൽ പ്ലസ്ടൂ വരെയുളള ക്ലാസുകളിൽ ഓൺലൈൻ അധ്യയനം ആരംഭിച്ചെങ്കിലും വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ നിന്നുളള 40 ശതമാനത്തോളം കുട്ടികളും ഈ കാര്യമേ അറിഞ്ഞിട്ടില്ല. ട്രൈബൽ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ ഒന്നാം തരം മുതൽ പത്ത് വരെ 28000ത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. എന്നാൽ ഇതിൽ 10000ൽ താഴെ പേർക്ക് മാത്രമേ നിലവിൽ ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യങ്ങളുളളു. ഇതോടെയാണ് ഒരു വിഭാഗം ആളുകൾക്ക് മാത്രമായി പ്രവേശനോത്സവം ചുരുങ്ങിയത്. ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫിന്റെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് ഉപരോധിച്ചു. കുട്ടികളെ തരംതിരിക്കാനുളള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് എംഎസ്എഫ് ആരോപിച്ചു.

Read Also: നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക

അംഗൻവാടി,വായനശാല എന്നിവിടങ്ങളിൽ സൗകര്യമൊരുക്കി ആദിവാസി മേഖലയിൽ നിന്നുളള കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാനുളള സൗകര്യം ഒരുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും നടപടിയായിട്ടില്ല. എന്നാൽ കോളനികളിൽ ഉടൻ ഇതിനുളള സൗകര്യങ്ങൾ ഒരുക്കുമെന്നും ഒരാഴ്ചകൊണ്ട് നടപടി പൂർത്തിയാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

online class, adivasi children, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top