മഴക്കാല മുന്നൊരുക്കം; ബിഎസ്എഫിന്റെ രണ്ട് വാട്ടര്‍ വിംഗ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണം എന്ന് ആവശ്യപ്പെട്ടു

കേരളത്തിലെ മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ബിഎസ്എഫിന്റെ രണ്ട് വാട്ടര്‍ വിംഗ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ബിഎസ്എഫിന്റെ അംഫിബിയന്‍ വാഹനം (കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന വാഹനം) ഉള്‍പ്പെടുന്ന രണ്ട് വാട്ടര്‍ വിംഗ് ടീമിനെ കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കുകയും, ഒരു ടീം പാലക്കാടും, രണ്ടാമത്തെ ടീം കണ്ണൂരും നിലനിര്‍ത്തണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 എംഎം വരെ മഴ) അതിശക്തമായതോ (115 എംഎം മുതല്‍ 204.5 എംഎം വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയാറാകണം.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
Story Highlights: BSF’s two water wing teams, Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here