കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ ആവശ്യങ്ങള്‍, കുടുംബാംഗങ്ങളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസവും കേരളത്തിലെത്തി മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള താത്കാലിക പാസ് നല്‍കും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് പാസ് നല്‍കുക. മാസ്‌ക് ധരിക്കാത്ത 3075 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18 പേര്‍ രോഗമുക്തരായി
പുറത്തുനിന്ന് ആളുകള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. മെയ് നാലിന് ശേഷമുണ്ടായ പുതിയ കേസുകളില്‍ 90 ശതമാനവും പുറത്തുനിന്ന് വന്നവരാണ്. മെയ് നാലിന് മുന്‍പ് അത് 67 ശതമാനമായിരുന്നു. മെയ് 29 മുതല്‍ ദിവസം ശരാശരി 3000 ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: containment areas, curfew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here