കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂർ സ്വദേശിനി സുലൈഖയുടെ മൃതദേഹം കബക്കി

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂർ സ്വദേശിനി സുലൈഖയുടെ മൃതദേഹം കബക്കി. കണ്ണപറമ്പ് ഖബർസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്. കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം ബന്ധുക്കളും ഉദ്യോഗസ്ഥരും അടക്കം ഏഴ് പേരാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്.
ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് മാവൂരില്‍ മൃതദേഹം സംസ്കരിക്കാനുള്ള പരിശോധനകൾ നടത്തിയിരുന്നെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് പാറമ്മൽ പള്ളിയിൽ സംസ്കരിക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തി. പാറയുള്ളതിനാൽ ആഴത്തിൽ കുഴിയെടുക്കാൻ സാധിക്കില്ലെന്നും, പ്രദേശം ജനവാസ മേഖലയാണെന്നും കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കണ്ണപറമ്പിൽ തന്നെ ഖബർ അടക്കുകയായിരുന്നു.
Read Also: കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം മാനദണ്ഡം പാലിച്ച് സംസ്കരിക്കും
മുൻപ് കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിച്ചതിന് സമീപം തന്നെയാണ് സുലൈഖയുടെ മൃതദേഹവും ഖബറടക്കിയത്. ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളായ സുലൈഖയുടെ മരണം ഇന്നലെ സന്ധ്യയോടെയായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
മെയ് 25നാണ് സുലേഖ റിയാദിൽ നിന്ന് കേരളത്തിലെത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ സുലേഖയ്ക്ക് പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മെയ് 27നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്നു സുലേഖ. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights: covid patient cremation calicut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here