Advertisement

18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും

June 1, 2020
Google News 2 minutes Read

18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പുറത്ത് വിട്ട് തെരഞ്ഞടുപ്പ് കമ്മീഷൻ. മാർച്ചിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒഴിവ് വരുന്ന നാല് സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മൂന്നുവീതം സീറ്റുകളിലേക്കും, ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൊവിഡ് മനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

Story highlight: Elections to 18 Rajya Sabha seats will be held on June 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here