രോഗ സ്ഥിരീകരണം മനഃപൂർവം വൈകിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം: എറണാകുളം ഡിഎംഓ

കൊവിഡ് രോഗ സ്ഥിരീകരണം മനഃപൂർവം വൈകിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ വാർത്താക്കുറിപ്പ്:
മെയ് 30 ന് രോഗം സ്ഥിരീകരിച്ച 32 കാരനായ പാറക്കടവ് സ്വദേശിയുടെ രോഗ സ്ഥിരീകരണം വൈകിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മെയ് 29 ലെ ബുള്ളറ്റിനിൽ ജില്ലയിൽ സ്ഥിരീകരിച്ച നാല് കേസുകളിൽ ഒന്നിൻ്റെ വിശദാംശങ്ങളിൽ പിശക് വന്നത് ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ തിരുത്ത് നൽകുകയായിരുന്നു.
പാറക്കടവ് സ്വദേശിയുടെ രോഗ സ്ഥിരീകരണം മെയ് 30ന് മാത്രമാണ് ലഭിച്ചത്. കോവിഡ് കെയർ സെൻ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ മെയ് 29 ന് നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ നേരിയ തോതിൽ വൈറസ് സാന്നിദ്ധ്യമുള്ളതായി കണ്ടതിനെ തുടർന്ന് അന്ന് തന്നെ കളമശേരി മെഡിക്കൽ കോളേജിൽ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. അന്തിമ രോഗസ്ഥിരീകരണത്തിന് CBNAAT പരിശോധനയ്ക്കായി കാത്തിരിക്കുകയും ചെയ്തു. മെയ് 30 നാണ് ഇദ്ദേഹത്തിൻ്റെ രോഗസ്ഥിരീകരണം ലഭിച്ചത്.
Story Highlights-Ernakulam DMO press release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here