Advertisement

ആരോഗ്യ സേതു ആപ്പ്, മാസ്‌ക്, സാനിറ്റൈസർ നിർബന്ധം; ട്രെയിൻ യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ

June 1, 2020
Google News 1 minute Read
guidelines for train journey india

രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് റെയിൽവേ. 200 ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുക. 1.45 ലക്ഷം യാത്രക്കാർക്ക് ഇതുവഴി യാത്ര സൗകര്യം ലഭിക്കും. കർശനമായ ആരോഗ്യ സുരക്ഷാ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്ര. റെയിൽവേ സ്റ്റേഷനുകളിൽ തെർമൽ സ്‌കാനർ പരിശോധന അടക്കം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പനി ലക്ഷണങ്ങൾ ഉള്ള യാത്രക്കാരുടെ യാത്ര ഏത് സമയവും റദ്ദാക്കാൻ ടിടിഇ വരെയുള്ള ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also : ട്രെയിന്‍ യാത്രക്കാര്‍ അര മണിക്കൂര്‍ നേരത്തെയെത്തണം; ഇതരസംസ്ഥാന യാത്രയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരുതണം

മറ്റ് മാർഗ നിർദേശങ്ങൾ ഇങ്ങനെ :

*റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ പരിശോധനക്ക് വിധേയരാകണം

*പനി ലക്ഷണമുള്ളവർക്ക് യാത്രാ വിലക്ക്

*വൈകിയെത്തിയാൽ യാത്ര തടസപ്പെട്ടേക്കും

*ഫോണിൽ ആരോഗ്യ സേതു ആപ് വേണം

*പ്ലാറ്റ് ഫോം ടിക്കറ്റ് നൽകില്ല

*വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിന് യാത്രാ വിലക്ക്

*യാത്രയിൽ മാസ്‌ക് ധരിക്കണം

*സാനിറ്റൈസർ കരുതണം

Story Highlights- guidelines for train journey india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here