സംസ്ഥാനത്തെ ക്ലബുകളില്‍ മദ്യ വിതരണത്തിന് അനുമതി നല്‍കി ഉത്തരവിറങ്ങി

സംസ്ഥാനത്തെ ക്ലബുകളില്‍ മദ്യ വിതരണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ക്ലബില്‍ ഇരുന്നു മദ്യപാനം അനുവദിക്കില്ല. അംഗങ്ങള്‍ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളു. അതേസമയം, ബെവ്ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചെന്ന് ബെവ്‌കോ അറിയിച്ചു. ഇന്ന് ആറ് മിനുറ്റില്‍ ഒരു ലക്ഷം ഇ – ടോക്കണുകളാണ് വിതരണം ചെയ്തത്.
ക്ലബ്ബുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മദ്യ വിതരണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ക്ലബ് അംഗങ്ങള്‍ക്കു മാത്രമേ മദ്യം വിതരണം ചെയ്യാന്‍ പാടുള്ളു. പാഴ്‌സല്‍ മദ്യ വില്പന മാത്രം. ക്ലബില്‍ ഇരുന്നു മദ്യപാനം അനുവദിക്കില്ല. എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
മദ്യം വാങ്ങാന്‍ ഒരു സമയം അഞ്ചു പേരില്‍ കൂടുതല്‍ അനുവദിക്കരുത്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മദ്യം വില്‍ക്കാം. ക്രമക്കേടുകള്‍ തടയാനും, നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു കണ്ടെത്താനും എക്‌സൈസിന്റെ പ്രത്യേക പരിശോധനകളുണ്ടാകും.
അതേസമയം, വിര്‍ച്വല്‍ ക്യൂ മദ്യവില്‍പനയ്ക്കായുള്ള ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചുവെന്നു ബെവ്‌കോ അറിയിച്ചു. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ആറ് മിനുറ്റില്‍ ഒരു ലക്ഷം ഇ -ടോക്കണുകളാണ് വിതരണം ചെയ്തത്. ഇത് വരെ പത്തു ലക്ഷത്തിലധികം ഇ – ടോക്കണുകളാണ് വിതരണം ചെയ്തത്. പിന്‍കോഡ് സ്ഥലത്തിനുള്ളില്‍ തന്നെ ഇനി മുതല്‍ ടോക്കണുകള്‍ നല്‍കുമെന്നും ബെവ്‌കോ അറിയിച്ചു.
Story Highlights: Liquor supply clubs kerala