പ്രമുഖ ടെലികോം കമ്പനികൾക്ക് എതിരെ പേയ് ടിഎം കോടതിയിൽ

ടെലികോം കമ്പനികൾക്കെതിരെ പരാതിയുമായി ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേയ് ടിഎം കോടതിയിൽ. എയർടെൽ റിലയൻസ് ജിയോ, ബിഎസ്എൻഎൽ, എംടിഎൻഎൽ, വോഡാഫോൺ എന്നിവർക്കെതിരെയാണ് പേയ് ടിഎം കോടതിയെ സമീപിച്ചത്.
പേയ് ടിഎം എന്ന പേരിനോട് സാദൃശ്യമുള്ള രീതിയിൽ ഉള്ള മറ്റ് പല പേരുകളിൽ എസ്എംഎസ് പുഷ് ചെയ്തുവെന്നും അങ്ങനെ ഫിഷിംഗിന് സഹായിച്ചുവെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ നിരവധി ആളുകൾ തട്ടിപ്പിന് ഇരയായെന്നും 100 കോടി രൂപ ഇതിലൂടെ നഷ്ടം വന്നുവെന്നും പേയ്്ടിഎം. Paytm, PTYM, PTM, IPAYTN, PYTKYC, BPaytm, FPAYTM, PAYTMB എന്നിങ്ങനെയുള്ള പേരുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ട്രായ്‌യുടെ നിയമം അനുസരിച്ച് ടെലിമാർക്കറ്റിംഗ് കമ്പനികളുടെ രജിസ്‌ട്രേഷൻ ടെലികോം കമ്പനികൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. ശേഷമേ ഇത്തരം ടെലിമാർക്കറ്റിംഗ് കമ്പനികളുടെ എസ്എംഎസുകളും കോളുകളും മറ്റും അനുവദിക്കാവൂ. 2018ൽ ടെലികോം റെഗുലേറ്ററി അതോറിറ്റി പുറപ്പെടുവിച്ച ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസിന്റെ ലംഘനമാണ് കമ്പനികൾ നടത്തിയത്.
paytm, complaint, telecom companies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here