കോഴിക്കോട് കൊവിഡ് ബാധിച്ച മത്സ്യവ്യാപാരിയുടെ റൂട്ട് മാപ്പ് തയാറാക്കാൻ ആകാതെ ജില്ലാ ഭരണകൂടം

കോഴിക്കോട് തൂണേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും റൂട്ട് മാപ്പ് തയാറാക്കാനാവാതെ ജില്ല ഭരണകൂടം. സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ റൂട്ട് മാപ്പ് തയ്യാറാവാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. എന്നാൽ ഇയാളുടെ പ്രൈമറി കോൺടാക്റ്റിൽ ഉള്ള 55 പേരെ നീരീക്ഷണത്തിലാക്കിതായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
Read Also: ഉത്രാ വധക്കേസ്; ഇന്ന് കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും
ഈ മാസം 28നാണ് വടകര തൂണേരി സ്വദേശിയായ മത്സ്യവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മൊത്തക്കച്ചവടക്കാരനായ ഇയാൾ സഞ്ചരിച്ച ആറ് ഗ്രാമപഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്ന് വാർഡുകളും ഇപ്പോൾ കണ്ടയ്ൻമെന്റ് സോണാണ്. എന്നാൽ ഇതുവരെയും ഇയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനായിട്ടില്ല. മറ്റ് എല്ലാ കൊവിഡ് രോഗികളുടെയും റൂട്ട് മാപ്പ് പുറത്ത് വിട്ടപ്പോൾ തൂണേരിയിലെ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാവാത്തത് പ്രദേശത്ത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ശ്രവ പരിശോധനക്ക് ശേഷവും ഇയാൾ മാർക്കറ്റിൽ എത്തിയിരുന്നു. സമ്പർക്ക പട്ടികയിൽ എടച്ചേരി സ്റ്റേഷനിലെ ഒരു പൊലീസുകാരനും ഉൾപ്പെട്ടതിനാൽ ഇതിനോടകം ആറ് പൊലീസുകാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. കണ്ണൂർ ധർമ്മടത്ത് കൊവിഡ് ബാധിച്ച് മരിച്ച ആസിയയുടെ ബന്ധുവിന്റെ സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചത്. വടകര നാദാപുരം തൂണേരി പ്രദേശങ്ങളിലെ 55 പേരെ ഇതിനോടകം നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.
covid, calicut, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here