വിമാന യാത്രകളിൽ മധ്യഭാഗത്തെ സീറ്റ് പരമാവധി ഒഴിച്ചിടണമെന്ന് ഡിജിസിഎ
വിമാന യാത്രകളിൽ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിട്ട് പരമാവധി സർവീസുകൾ നടത്തണമെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചതായി പിടിഐയുടെ റിപ്പോർട്ട്. ഇത് ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമാകും എന്നതിനാൽ സാധ്യമാവില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
മാത്രമല്ല, യാത്ര അനുവദിക്കുന്ന പക്ഷം ഫേസ് മാസ്‌കിനും ഷീൽഡിനും പുറമേ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം അംഗീകരിച്ച റാപ്പ് എറൗണ്ട് ഗൗൺ കൂടി യാത്രക്കാർക്ക് വിതരണം ചെയ്യണമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനങ്ങളിൽ മധ്യ സീറ്റുകൾ ഒഴിച്ചിടേണ്ടത് അനിവാര്യമാണെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. വിമാനക്കമ്പനികളുടെ ആരോഗ്യത്തേക്കാൾ പൗരന്മാരുടെ ആരോഗ്യത്തെകുറിച്ചാണ് സർക്കാർ കൂടുതൽ ആശങ്കപ്പെടേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
ലോക്ക് ഡൗൺ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് മെയ് 25 ന് വിമാന സർവീസുകൾ പുനഃരാരംഭിച്ചിരുന്നു. എന്നാൽ, രാജ്യാന്തര വിമാന സർവീസുകൾ ജൂൺ 30വരെ പുനഃരാരംഭിക്കില്ലെന്ന് ഡിജിസിഎ അറിയിച്ചിരുന്നു.
Story highlight: The DGCA says that the middle seat should be reserved for maximum number of flights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here