Advertisement

മാറ്റിവച്ച കേരള സർവകലാശാല പരീക്ഷകൾ നാളെ പുനഃരാരംഭിക്കും

June 1, 2020
1 minute Read

ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച കേരള സർവകലാശാല പരീക്ഷകൾ നാളെ പുനഃരാരംഭിക്കും. വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ തന്നെ പരീക്ഷയെഴുതാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. വിപി മഹാദേവൻ പിള്ള ട്വന്റിനോട് പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച കേരള യൂണിവേഴ്‌സിറ്റി ബിഎ,ബിഎസ് സി, ബികോം, അവസാന വർഷ പരീക്ഷകളാണ് നാളെ തുടങ്ങുക. 163 സെന്ററുകളിലായി 33928 കുട്ടികളാണ് പരീക്ഷയെഴുതുക. കേരള യൂണിവേഴ്‌സിറ്റിയുടെ അധികാര പരിധിക്ക് പുറത്തുള്ള പത്ത് ജില്ലകളിലും, ലക്ഷദീപിലും ഓരോ സെന്ററുകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. വിദ്യർത്ഥികൾക്ക് അവരവരുടെ ജില്ലകളിലെ സെന്ററുകളിൽ പരീക്ഷെയുഴുതാം. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. വിപി മഹാദേവൻ പിള്ള പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങളെല്ലാം പാലിച്ചാകും പരീക്ഷകൾ നടത്തുക.

ആദ്യഘട്ട പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് മുടങ്ങിക്കിടക്കുന്ന ബി. എഡ് അടക്കമുള്ള കോഴ്‌സുകളുടെ പരീക്ഷകളും നടത്താനാണ് കേരള യൂണിവേസിറ്റിയുടെ തീരുമാനം.

Story highlight: The University of Kerala will postpone exams tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top