മഹാരാഷ്ട്രയുടെ വടക്കൻ തീരങ്ങളിലും ഗുജറാത്തിന്റെ തെക്കൻ തീരങ്ങളിലും യല്ലോ അലർട്ട്

ദക്ഷിണേന്ത്യയിൽ 102% മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയുടെ വടക്കൻ തീരങ്ങളിലും ഗുജറാത്തിന്റെ തെക്കൻ തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പായ യല്ലോ അലർട്ട് നൽകി. കാലവർഷമെത്തിയതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത്കാലവർഷം ഇത്തവണ സാധാരണ നിലയിലായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരളത്തിൽ ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എറണാകുളം ഇടുക്കി മലപ്പുറം കണ്ണൂർ കാസർഗോഡ് എന്നിങ്ങനെ 9 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ടും ഉണ്ട്.
കനത്ത മഴക്ക് പുറമേ അതിശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. ചിലഘട്ടങ്ങളിൽ ഇത് 65 കിലോമീറ്റർ വേഗതയിലാകും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുളള മേഖലകളിലെ ജനങ്ങളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കേരള തീരത്ത് മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ പൂർണ നിരോധനവും തുടരുകയാണ്.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതായും നാളെ വൈകുന്നേരത്തോടെ ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ‘നിസർഗ’ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. മഹാരാഷ്ട്ര-ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുക. മഹാരാഷ്ട്രയുടെ വടക്കൻ തീരങ്ങളിലും ഗുജറാത്തിന്റെ തെക്കൻ തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പായ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ജൂൺ 3നു വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും ദാമനുംഇടയിൽ’നിസർഗ’കരയിൽ പ്രവേശിക്കാനാണ് സാധ്യത.
Story highlight: Yellow Alert on the northern coast of Maharashtra and the southern coast of Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here