അസമിൽ മണ്ണിടിച്ചിലിൽ 20 മരണം

അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധി പേർക്ക്​ പരുക്കേറ്റു. തെക്കൻ അസമിലെ ബാരാക്​ വാലിയിലെ ലഖിപൂരിലാണ് സംഭവം നടന്നത്.

മൂന്നുജില്ലയിൽ നിന്നുള്ളവരാണ്​ മരിച്ചത്​. മരിച്ചവരിൽ പതിനാല് പേർ കച്ചർ ഹൈലകന്ദി ജില്ലകളിൽ നിന്നുള്ളവരാണ്. ആറുപേർ കരീംഗഞ്ച്​ ജില്ലക്കാരാണ്​. പ്രദേശത്ത്​ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പരുക്കേറ്റവരെെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി സംസ്​ഥാനത്ത്​ കനത്ത മഴയാണ് അനുഭവപ്പെടുന്നത്​​​.

story highlights- 20 Dead In Landslides In South Assamassam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top