തുടർച്ചയായി മൂന്നാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ

covid cases crossed 8000 india 

ഇന്ത്യയിൽ തുടർച്ചയായി മൂന്നാം ദിനവും 8000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8171 പോസിറ്റീവ് കേസുകളും 204 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 198706 ആയി. 5598 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 97581 പേരാണ് ചികിത്സയിലുള്ളത്. 95526 പേർ രോഗമുക്തരായി.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കണക്കുകളിലെ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്. മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുകയാണെന്നും, മരണനിരക്ക് കുറയുകയാണെന്നും അറിയിച്ചു.

ഏപ്രിൽ 15ന് 11.42 ശതമാനമായിരുന്നു രോഗം ഭേദമായവരുടെ നിരക്ക്. പിന്നീടത് പടിപടിയായി ഉയർത്തി 48.19 ശതമാനത്തിൽ എത്തിനിൽക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മരണനിരക്ക് ഏപ്രിൽ 15ന് 3.3 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 2.83 ശതമാനമായി കുറഞ്ഞുവെന്നും അറിയിച്ചു. കേസുകൾ അധികമായി നിൽക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും വിശദീകരിച്ചു.

Story Highlights- covid cases crossed 8000 india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top