മലപ്പുറം ജില്ലയിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 6 പേര് വിദേശത്ത് നിന്ന് എത്തിയവരും 5 പേര് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.
കാൽനടയായി മഞ്ചേരിയിൽ എത്തിയ ഗൂഡല്ലൂർ സ്വദേശി, മൂത്തേടം സ്വദേശി, ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മഞ്ചേരിയിൽ താമസിക്കുന്ന അസം സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗംബാധിച്ചത്. ഈ നാല് പേർക്കും ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടത്താൻ ആയിട്ടില്ല.
കുവൈറ്റിൽ നിന്ന് എത്തിയവരായ പുളിക്കൽ സ്വദേശി, പോരൂർ സ്വദേശിനിയായ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ്, ദുബായിൽ നിന്ന് എത്തിയവരായ കാലടി സ്വദേശി, തലക്കാട് സ്വദേശി അബുദാബിയിൽ നിന്ന് എത്തിയ വേങ്ങര സ്വദേശിനിയായ ഗർഭിണി, റിയാദിൽ നിന്ന് എത്തിയ ആനക്കയം സ്വദേശി എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവരിൽ രോഗം ബാധിച്ചവർ. അഹമ്മദാബാദിൽ നിന്ന് എത്തിയ കുറ്റിപ്പുറം സ്വദേശി, ഡൽഹിയിൽ എത്തിയ പുളിക്കൽ സ്വദേശി, ചെന്നൈയിൽ എത്തിയ വെട്ടം സ്വദേശി, മുംബൈയിൽ നിന്ന് എത്തിയ വള്ളിക്കുന്ന് സ്വദേശിനി, തിരൂരങ്ങാടി സ്വദേശി എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി എത്തിയ രോഗം സ്ഥിരീകരിച്ചവർ. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 129 ആയി. 79 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. പുതിയ ഹോട്ട് സ്‌പോട്ട് ലിസ്റ്റിൽ ജില്ലയിലെ ആനക്കയത്തെ ഉൾപ്പെടത്തുകയും ചെയ്തു.
Story highlight: covid confirmed 15 more in Malappuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here