തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്

തൃശൂര്‍ ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. മെയ് 28 ന് അബുദാബിയില്‍ നിന്നെത്തിയ ഗുരുവായൂര്‍ സ്വദേശി, 21 ന് ദോഹയില്‍ നിന്നെത്തിയ അന്നമനട സ്വദേശി, ചെന്നൈയില്‍ നിന്ന് 22 ന് എത്തിയ രണ്ട് അണ്ടത്തോട് സ്വദേശി, (41), രാജസ്ഥാനില്‍ നിന്ന് 20 ന് എത്തിയ പൂത്തോള്‍ സ്വദേശി (45), ബംഗളൂരുവില്‍ നിന്ന് 24 ന് എത്തിയ കുന്നംകുളം സ്വദേശി (54) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ആകെ 49 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ ഉളളത്. തൃശൂര്‍ സ്വദേശികളായ ഒന്‍പത് പേര്‍ മറ്റ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 78 കൊവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12730 പേരും ആശുപത്രികളില്‍ 85 പേരും ഉള്‍പ്പെടെ ആകെ 12815 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 19 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.
Story Highlights: Covid confirms six people in Thrissur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here