42 വർഷം മുൻപത്തെ ചിത്രം റീമേക്കിനൊരുങ്ങുന്നു; കമൽ ഹാസൻ അവതരിപ്പിച്ച റോളിൽ ദുൽഖർ

Dulquer Salmaan stars kamal haasan film remake

കമൽ ഹാസനും രജനികാന്തും അഭിനയിച്ച ചിത്രത്തിന്റെ റീമേക്കിൽ നായകനായി ദുൽഖർ സൽമാൻ. 42 വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ‘അവൾ അപ്പടി താൻ’ എന്ന ചിത്രമാണ് ദുൽഖറിനെ നായകനാക്കി റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. വിവിധ തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഹരി വെങ്കടേശ്വരനാണ് റീമേക്ക് സംവിധാനം ചെയ്യുക. ശ്രുതി ഹാസനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക.

കമൽ ഹാസൻ, രജനികാന്ത് ശ്രീപ്രിയ എന്നിവരാണ് പഴയ ചിത്രത്തിൽ മുഖ്യ വേഷങ്ങളെ അവതരിപ്പിച്ചത്. ശ്രീപ്രിയയുടെ വേഷം ശ്രുതി ഹാസൻ അവതരിപ്പിക്കും. രജനികാന്ത് അഭിനയിച്ച വേഷം ചിമ്പു അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്. കമൽ ഹാസൻ അവതരിപ്പിച്ച കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുക.

സി രുധാരിയ ആണ് അവൾ അപ്പടി താൻ സംവിധാനം ചെയ്തത്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ഇത്. പ്രണയബന്ധങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ കാരണം പുരുഷവിരോധം ഉണ്ടാവുന്ന യുവതിയുടെ കഥയാണ് സിനിമ സംസാരിച്ചത്. റീമേക്ക് അടുത്ത വർഷം റിലീസാകുമെന്നാണ് റിപ്പോർട്ട്.

Story Highlights- Dulquer Salmaan stars kamal haasan film remake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top