കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ സ്ഫോടക വസ്തു കെണിയിൽപെട്ട കാട്ടാനയ്ക്ക് ദാരുണാന്ത്യം

കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ സ്ഫോടക വസ്തു കെണിയിൽ അകപ്പെട്ട ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാട്ടുപന്നിയെ പിടികൂടാൻ പൈനാപ്പിളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച്, നാട്ടുകാരായ ചിലർ ഒരുക്കിയ കെണിയിലാണ് കാട്ടാന കുടുങ്ങിയത്. സ്‌ഫോടനത്തെ തുടർന്ന് വായും നാക്കും തകർന്ന ആന ഏറെ ദിവസം പട്ടിണി കിടന്ന ശേഷമാണ് കാട്ടാന ചെരിഞ്ഞത്.
അസഹനീയമായ വേദനകൊണ്ട് ജനവാസ മേഖലയിലൂടെ പ്രാണരക്ഷാർത്ഥം ഓടുമ്പോഴും, അവൾ ഒരു വീടുപോലും തകർക്കുകയോ ജനങ്ങൾക്ക് ദോഷമാകുന്ന രീതിയിൽ ഒരു നാശനഷ്ടവും വരുത്തിയിട്ടില്ലെന്നും നിലമ്പൂർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മോഹൻ കൃഷ്ണൻ പറയുന്നു.
ഭക്ഷണം കഴിക്കാനാകാവാതെ വന്നതോടെ ആന ജനവാസ കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വെള്ളിയാർ പുഴയിൽ അകപ്പെട്ടുപോയ ആനയെ രക്ഷിക്കാൻ ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയങ്കെിലും പുഴയിൽവച്ച് ആനയ്ക്ക് ജീവൻ നഷ്ടമാവുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുറ്റക്കാരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കുമെന്നും സമാനമായ സംഭവം ഏപ്രിലിൽ കൊല്ലത്തും ഉണ്ടായതായി അധികൃതർ വ്യക്തമാക്കി.
Story highlight: Explosives death of wild elephant silent vally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here