Advertisement

‘വൈകിംഗ്സി’ലെ പാകം ചെയ്ത മാംസം മറച്ച് നെറ്റ്ഫ്ലിക്സ്; പ്രതിഷേധം

June 2, 2020
Google News 1 minute Read
netflix

പ്രശസ്ത വെബ് സീരീസായ വൈക്കിംഗ്സിലെ പാകം ചെയ്ത മാംസത്തിന്റെ ദൃശ്യങ്ങൾ മറച്ച് നെറ്റ്ഫ്ലിക്സ്. നഗ്നത ഉൾപ്പെടുന്ന ദൃശ്യങ്ങളും നെറ്റ്ഫ്ലിക്സ് മറച്ചിട്ടുണ്ട്. നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.

അഞ്ചാം സീസണിലെ 12ആം എപ്പിസോഡാണ് നെറ്റ്ഫ്ലിക്സ് സെൻസർ ചെയ്ത് ഇന്ത്യയിൽ സ്ട്രീം ചെയ്തത്. പാകം ചെയ്ത രണ്ട് പന്നികളെയാണ് ബ്ലർ ചെയ്തത്. 46 മിനിട്ട് ദൈർഘ്യമുള്ള ഈ എപ്പിസോഡ് 42 മിനിട്ട് ആയി വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.

ഹിസ്റ്ററി ടിവി18 ചാനലിൽ സംപ്രേഷണം ചെയ്ത വൈക്കിംഗ്സ് ആണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നത്. ഹിസ്റ്ററി ചാനൽ ഉടമകളായ എ+ഇ നെറ്റ്‌വർക്കിന്റെയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമകളായ ടിവി18ന്റെയും സംയുക്ത സംരംഭമാണ് ഹിസ്റ്ററി 18ടിവി. അമേരിക്കയിൽ വൈക്കിംഗ്സ് സംപ്രേഷണാവകാശമുള്ളത് എ+ഇ നെറ്റ്‌വർക്ക്സിനാണ്. ഹിസ്റ്ററി ടിവി18 ചാനലിലൂടെ സംപ്രേഷണം ചെയ്തപ്പോൾ സീരീസ് സെൻസർ ചെയ്തിരുന്നു. അതാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്നത്.

പല ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങളും നേരത്തെ ഇത്തരത്തിൽ സെൻസർ ചെയ്ത് സ്ട്രീമിംഗ് നടത്തിയിട്ടുണ്ട്.

Story Highlights: Netflix censored Vikings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here