ഈ മീം അറിയാം; അതിലെ ആളെ അറിയാമോ?: ഫേസ്ബുക്ക് കുറിപ്പ്

Osita Iheme facebook post

സമൂഹമാധ്യമങ്ങളിലൂടെ കടന്നു പോകുമ്പോൾ ദിവസത്തിൽ ഒരു തവണയെങ്കിലും നാം കാണുന്ന ഒരു മുഖമുണ്ട്. പലതരം വൈകാരികത പേറുന്ന ഒരു ആഫ്രിക്കൻ ബാലൻ്റെ മുഖം. മീമുകളായി അവ നമ്മുടെ ടൈംലൈനിൽ ഉണ്ടാവാറുണ്ട്. അങ്ങനെ കണ്ട് നമുക്ക് ആ മുഖം പരിചിതവുമാണ്. എന്നാൽ, ആ മുഖം ആരുടേതാണെന്നും നാം കാണുന്ന മീമുകൾ ഏത് ചലച്ചിത്രാവിഷ്കാരത്തിൽ നിന്നാണെന്നും നമ്മിൽ എത്ര പേർക്കറിയാം? അതിലേക്ക് വെളിച്ചം വീശുകയാണ് പ്രവീൺ വില്ല്യം എന്ന ഫേസ്ബുക്ക് യൂസർ. പ്രമുഖ ചലച്ചിത്ര ഗ്രൂപ്പായ മൂവി സ്ട്രീറ്റിലാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവച്ചത്.

പ്രവീണിൻ്റെ പോസ്റ്റ്:

Osita Iheme aka Pawpaw.

ഈ പേര്‌ കേട്ടാൽ ആളെ പെട്ടെന്ന് തിരിച്ചറിയാൻ വഴിയില്ല. പക്ഷേ ഈയൊരു ഫോട്ടോ കണ്ടാൽ ഏത്‌ പാതിരാത്രിക്ക്‌ ആണെങ്കിലും ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയും മിക്കവരും. മീംസിലൂടെയും മറ്റും ഇന്ത്യൻസിനു സുപരിചിതനാണ്‌ Osita Iheme. ഇദ്ദേഹമൊരു നൈജീരിയൻ ആക്റ്ററാണ്‌. അവിടുത്തെ ഈ ജെനറേഷനിലെ തന്നെ മികച്ച ആക്റ്റേഴ്സിൽ ഒരാൾ.

Chinedu Ikedieze- നോടൊപ്പം ‘അകി ന ഉക്വ'(2002) എന്ന ഫിലിമിൽ അഭിനയിച്ചിരുന്നു. ഇന്ന് നമ്മൾ കാണുന്ന മീംസിന്റെ ഉറവിടം ‘അകിന ഉക്വ’ ആണ്‌. അതിൽ Osita Iheme ചെയ്ത Pawpaw എന്ന കഥാപാത്രം വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റുകയും ഒട്ടനവധി ആരാധകരുണ്ടാകുകയും ചെയ്തു. 2007ൽ ഐഹെമേയ്ക്ക്‌ ആഫ്രിക്കൻ മൂവി അക്കാദമി അവാർഡ്സിൽ ലൈഫ്‌ ടൈം അച്ചീവ്മന്റ്‌ അവാർഡും ലഭിക്കുകയുണ്ടായി. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള Osita Iheme നോളിവുഡിലെ ഏറ്റവും പോപ്പുലർ ആയ ആക്റ്റേഴ്സിലൊരാളാണ്‌.

ഇദ്ദേഹത്തിന്റെ അഭിനയം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്‌. വല്ലാത്ത അനായാസതയാണ്‌. അഭിനയം, ഡാൻസ്‌, ഔട്ട്ലുക്ക്‌, സൗണ്ട്‌, പെർഫോമൻസ്‌, ആറ്റിറ്റിയൂഡ്‌ ഒക്കെ കണ്ട്‌ പല നടന്മാരുടെയും ഫാൻ ആവാം. മീംസും വാട്സ്‌ആപ്പ്‌ സ്റ്റിക്കേഴ്സും കണ്ട്‌ ഒരു നടന്റെ ഫാൻ ആവുന്നത്‌ ആദ്യമായിട്ടായിരിക്കും.

ഒരു ഫാക്റ്റ്‌ കൂടി, പുള്ളിക്ക്‌ ഇപ്പൊ 38 വയസ്സുണ്ട്‌. നമ്മൾ സ്ഥിരം കാണുന്ന മീംസിലും മറ്റുമുള്ള Pawpaw എന്ന കഥാപാത്രം ചെയ്തപ്പൊ 21 വയസ്സായിരുന്നു.

രസകരമായ രണ്ട്‌മൂന്ന് യുട്യൂബ്‌ വീഡിയോസിന്റെ ലിങ്കും താഴെ കൊടുക്കുന്നുണ്ട്‌. ഈ ചാനലിൽ ഇവരുടെ വേറേയും വീഡിയോസുണ്ട്‌.

Story Highlights- Osita Iheme facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top