കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ‘ആചാരവെടി’ ഗ്രൂപ്പിനെതിരെ പൊലീസ്

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് തയ്യാറെടുത്ത് പൊലീസ്. ഗ്രൂപ്പ് അഡ്മിനായ എടപ്പാൾ വട്ടംകുളം കുറ്റപ്പാല സ്വദേശി അശ്വന്ത്, ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന ആലങ്കോട് സ്വദേശി രാഗേഷ്, താനൂർ ഉണ്ണ്യാൽ സ്വദേശ അബ്ദുൾ നാസർ എന്നിവരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

‘ആചാരവെടി’ എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ നിരവധി കുട്ടികളുടെ അശ്ലീലദൃശ്യങ്ങളായിരുന്നു പങ്ക് വച്ചിരുന്നത്. പ്രത്യേക ലിങ്ക് വഴിയായിരുന്നു ഗ്രൂപ്പിൽ പ്രവേശിക്കാൻ അനുമതി. 21 കാരനായ ഗ്രൂപ്പ് അഡ്മിന്റെയും അംഗങ്ങളുടെയും അടുത്ത പരിചയക്കാരായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നതുമടക്കമുള്ള നിബന്ധനയിലായിരുന്നു ഗ്രൂപ്പിൽ അംഗങ്ങളെ ചേർത്തിരുന്നത്. പിടിയിലായവരുടെ ഫോണിൽ നിന്നും കുട്ടികളുടെ നിരവധി അശ്ലീല ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ ദിവസവും ഗ്രൂപ്പിൽ അപ് ലോഡ് ചെയ്തിരുന്നതയാണ് പൊലീസ് പറയുന്നത്.

യൂനിസെഫ് ആണ് കേരളത്തിലുള്ള ഈ അശ്ലീല വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് വിവരം കൈമാറുന്നത്. ഇന്റർപോൾ മുഖേന യൂനിസെഫ് ക്രൈം എഡിദിപി മനോജ് എബ്രഹാമിന് വിവരം കൈമാറുകയായിരുന്നു. തുടർന്നു കോഴിക്കോട് സൈബർ ഡോമം ചങ്ങരംകുളങ്ങര പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് യൂനിസെഫ്.

ഗ്രൂപ്പിൽ ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്തിരുന്നത് അഡ്മിൻ അടക്കമുള്ള ചിലർ മാത്രമായിരുന്നു. ഇതിൽ പ്രധാനികളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള അംഗങ്ങളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഗൾഫിലുള്ളവർ അടക്കം ഗ്രൂപ്പ് അംഗങ്ങളായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മലപ്പുറം ജില്ലയിൽ നിന്നു തന്നെ ഏകദേശം 15 പേർ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിൻ അഡ്മിനായ അശ്വിൻ ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ താമസക്കാരനായതുകൊണ്ടാണ് ഇവിടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story highlight: Police crackle down on ‘aacharavedi’group spreading child pornography

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top